Connect with us

Kerala

തരൂറിന്റെ പ്രചാരണത്തിലെ പിന്നോക്കാവസ്ഥ: തിരുവനന്തപുരത്ത് എ ഐ സി സിയുടെ നിരീക്ഷകന്‍

Published

|

Last Updated

തിരുവനന്തപുരം: ചില നേതാക്കളുടെ നിസ്സഹകരണത്താല്‍ പ്രചാരണ രംഗത്ത് നിന്ന് തിരുവനന്തപുരത്തെ യു ഡി എഫ് സ്ഥാനാര്‍ഥി ശശി തൂര്‍ പിന്നോക്കം പോയതായി വാര്‍ത്തകള്‍ക്കിടെ മണ്ഡലത്തില്‍ എ ഐ സി സി പ്രത്യേക നിരീക്ഷകനെ ഏര്‍പ്പെടുത്തി.നാഗ്പൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നാന പഠോളെയെയാണ് നിരീക്ഷകനായി നിയമിച്ചത്. നേരത്തെ ബി ജെ പിയുടെ എം പിയായ അദ്ദേഹം അടുത്തിടെയാണ് കോണ്‍ഗ്രസിലെത്തിയത്.
അദ്ദേഹം അടുത്ത ദിവസം തന്നെ തിരുവനന്തപുരത്ത് എത്തും. പ്രചാരണ രംഗത്ത് ചിലര്‍ വിട്ടുനില്‍ക്കുന്നതായി ചൂണ്ടിക്കാട്ടി ശശി തരൂര്‍ നല്‍കിയ പരാതി.ുടെ അടിസ്ഥാനത്തിലാണ് എ ഐ സി സിയുടെ ഇടപെടല്‍.
ബി ജെ പിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച് ചില മണ്ഡലം നേതാക്കള്‍ പ്രചരണ രംഗത്ത് നിന്ന് മാറിനില്‍ക്കുകയാണ്. ചില പ്രദേശിക നേതാക്കള്‍ ബി ജെ പിക്കൊപ്പം ചേര്‍ന്ന് വോട്ട് പിടിക്കുന്നതായും ആരോപണമുണ്ട്. തിരഞ്ഞെടുപ്പില്‍ ഏകോപനം ഇല്ലാത്തതിന്റെ പേരില്‍ ചില മണ്ഡലം നേതാക്കളെ പാര്‍ട്ടി സ്ഥാനത്ത് നിന്ന് മാറ്റിയിട്ടുണ്ട്.
അതിനിടെ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി പ്രചാരണം ശരിയായ രൂപത്തിലല്ലെന്ന് രാവിലെ പ്രസ്താവന ഇറക്കിയ കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അഭിപ്രായം തിരുത്തി. ഇത് ബി ജെ പിയുടെ പ്രചാരണമാണെന്നാണ് മുല്ലപ്പള്ളി പറയുന്നത്. ഇതേ അഭിപ്രായം തന്നെയാണ് രമേശ് ചെന്നിത്തലയും പങ്കുവെച്ചത്.
എന്നാല്‍ ബി ജെ പി സ്ഥാനാര്‍ഥി കുമ്മനത്തെ ജയിപ്പിക്കാന്‍ ചില കോണ്‍ഗ്രസുകാര്‍ സജീവമായി പ്രവര്‍ത്തിക്കുന്നതായി സി പി എമ്മും ആരോപിച്ചു.

Latest