Connect with us

Thiruvananthapuram

സിറാജ് ഫോട്ടോഗ്രാഫര്‍ ടി ശിവജികുമാറിന് പുരസ്‌കാരം

Published

|

Last Updated

ടി ശിവജികുമാര്‍

തിരുവനന്തപുരം: എസ് എസ് റാം എസ് ഹരിശങ്കര്‍ മെമ്മോറിയല്‍ ആള്‍ ഇന്ത്യ ന്യൂസ് ഫോട്ടോഗ്രഫി സ്പെഷ്യന്‍ ജൂറി പുരസ്‌കാരം സിറാജ് സീനിയര്‍ ഫോട്ടോഗ്രാഫര്‍ ടി ശിവജികുമാറിന്. എസ് എസ് റാം -എസ് ഹരിശങ്കര്‍ മെമ്മോറിയല്‍ നാഷണല്‍ അവാര്‍ഡിന് മലയാള മനോരമ കോട്ടയം ബ്യുറോയിലെ ചീഫ് ഫോട്ടോഗ്രാഫര്‍ റിജോ ജോസഫ് അര്‍ഹനായി. തിരുവനന്തപുരം പ്രസ്‌ക്ലബ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സുവര്‍ണജൂബിലിയോടനുബന്ധിച്ച് നടത്തിയ കനകോത്സവത്തിന്റെ ഭാഗമായാണ് അവാര്‍ഡ്.

പി കൃഷ്ണപ്രദീപ് (മാതൃഭൂമി, കോഴിക്കോട്), നിതീഷ് കൃഷ്ണന്‍(സുപ്രഭാതം, കോഴിക്കോട്), ജയേഷ് പി (മാതൃഭൂമി, വയനാട്), ദിലീപ് പുരയ്ക്കല്‍ (മാധ്യമം, കോട്ടയം) എന്നിവരും സ്പെഷ്യല്‍ ജൂറി പുരസ്‌കാരത്തിന് അര്‍ഹരായി. 50000 രൂപയും ഫലകവും അടങ്ങുന്ന നാഷണല്‍ അവാര്‍ഡും 10000 രൂപയും ഫലകവും അടങ്ങുന്ന സ്പെഷ്യല്‍ അവാര്‍ഡുകളും ഏപ്രിൽ 15 ന് വൈകിട്ട് ആറിന് കനകക്കുന്ന് സൂര്യകാന്തിയിൽ നടക്കുന്ന ചടങ്ങിൽ നടൻ ജയറാം സമ്മാനിക്കും.

---- facebook comment plugin here -----

Latest