Connect with us

Ongoing News

മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ഡി ബാബു പോള്‍ ഗുരുതരാവസ്ഥയില്‍

Published

|

Last Updated

തിരുവനന്തപുരം: മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ ഡോ. ഡി ബാബു പോള്‍ ഗുരുതരാവസ്ഥയില്‍. കരളിനും വൃക്കകള്‍ക്കും അസുഖം ബാധിച്ച് സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ കഴിയുന്ന അദ്ദേഹത്തിന്റെ നില വഷളായതായി ആശുപത്രി വൃത്തങ്ങള്‍ വെളിപ്പെടുത്തി.

അദ്ദേഹത്തിന്റെ ശരീരം മരുന്നുകളോടു പ്രതികരിക്കുന്നില്ല. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. കരള്‍ രോഗം ഗുരുതരമായതിനെ തുടര്‍ന്ന് ഏപ്രില്‍ അഞ്ചിനാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

---- facebook comment plugin here -----

Latest