National
ലോക്സഭാ തിരഞ്ഞെടുപ്പ്: ആദ്യഘട്ടത്തില്‍ ഭേദപ്പെട്ട പോളിംഗ്
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ ഭേദപ്പെട്ട പോളിംഗ്. 18 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലെയും 91 മണ്ഡലങ്ങളിലാണ് ഇന്ന് തിരഞ്ഞെടുപ്പ് നടന്നത്. ആന്ധ്രയിലും തെുലങ്കാനയിലും രണ്ട് പേരുടെ മരണത്തിനിടയാക്കിയത് അടക്കമുള്ള വ്യാപക അക്രമങ്ങള്‍ നടന്നെങ്കിലും മറ്റിടങ്ങളില്‍ പൊതുവെ സമാധാനപരമായിരുന്നു.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക് പ്രകാരം ആന്ധ്രയില്‍ 66 %, തെലുങ്കാനയില്‍ 60 %, ആന്‍ഡമാന്‍ നിക്കോബാര്‍ 70.67%, ചത്തീസ്ഗഢ് 56%, ഉത്തരാഗഢ് 57.85%, ജമ്മു കാശ്മീര്‍ 54.49%, സിക്കിം 69%, മിസോറാം 60%, നാഗലാന്‍ഡ് 78%, മണിപ്പൂര്‍ 78.2%, ത്രിപുര 81%, അസാം 68%, ബംഗാള്‍ 81% എന്നിങ്ങനെയാണ് പോളിംഗ്.
---- facebook comment plugin here -----