Kerala
കെ എം മാണിയുടെ വേര്‍പാട്; യു ഡി എഫ് പ്രചാരണം രണ്ടു ദിവസത്തേക്കു നിര്‍ത്തിവച്ചു

കോഴിക്കോട്: കെ എം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് അദ്ദേഹത്തോടുള്ള ആദരസൂചകമായി കേരളത്തിലെ യു ഡി എഫ് തിരഞ്ഞെടുപ്പു പ്രചാരണം രണ്ടു ദിവസത്തേക്കു നിര്‍ത്തിവച്ചു. വ്യാഴാഴ്ച നടക്കുന്ന സംസ്‌കാര ചടങ്ങുകള്‍ക്കു ശേഷം മാത്രമെ സജീവ പ്രചാരണം പുനരാരംഭിക്കൂയെന്ന് കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.
മാണിയുടെ അന്ത്യോപചാര ചടങ്ങുകളില്‍ സംബന്ധിക്കാന്‍ യു ഡി എഫ് നേതാക്കളും പ്രവര്‍ത്തകരും കോട്ടയത്തും പാലായിലുമെത്തും.







