International
പി എന്‍ ബി തട്ടിപ്പ്: നീരവ് മോദിക്ക് അറസ്റ്റ് വാറണ്ട്
ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബേങ്ക് (പി എന്‍ ബി) തട്ടിപ്പു കേസില്‍ വ്യവസായി നീരവ് മോദിക്ക് അറസ്റ്റ് വാറണ്ട്. തട്ടിപ്പിനു ശേഷം വിദേശത്തേക്കു കടന്ന നീരവിനെ അറസ്റ്റു ചെയ്യാന്‍ ലണ്ടന്‍ കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. ഈ മാസം 25ന് പ്രതിയെ ഹാജരാക്കണമെന്ന് കോടതി നിര്‍ദേശിച്ചു. നീരവ് മോദിയെ കൈമാറണമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്് നടപടി.
11,346 കോടിയുടെ തട്ടിപ്പാണ് നീരവ് മോദിയും ബന്ധുക്കളും ചേര്‍ന്ന് നടത്തിയത്. വ്യാജ ബേങ്ക് ഗ്യാരണ്ടിയിലായിരുന്നു തട്ടിപ്പ്. തുടര്‍ന്ന് നീരവും കുടുംബവും ഇന്ത്യയില്‍ നിന്ന് മുങ്ങുകയായിരുന്നു. നീരവ് മോദിക്കും ബന്ധു മെഹുല്‍ ചോക്സിക്കുമെതിരെ സി ബി ഐയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും എഫ് ഐ ആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
---- facebook comment plugin here -----