Connect with us

National

ഡാനിഷ് അലി ബി എസ് പിയില്‍

Published

|

Last Updated

ലക്‌നോ: ജനതാദള്‍ (എസ്) സെക്രട്ടറി ജനറല്‍ ഡാനിഷ് അലി ബി എസ് പിയില്‍. പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ കര്‍ണാടകയില്‍ കോണ്‍ഗ്രസുമായുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത് ഡാനിഷ് അലിയായിരുന്നു.

കഴിഞ്ഞ ദിവസങ്ങളിലായി നടന്ന പാര്‍ട്ടി യോഗങ്ങളിലും മറ്റും പങ്കെടുത്ത അദ്ദേഹം അപ്രതീക്ഷിതമായാണ് ബി എസ് പിയിലെത്തിയത്. ഇന്ന് രാവിലെ മുതിര്‍ന്ന ബി എസ് പി നേതാവ് സതീശ് ചന്ദ്ര മിശ്രയെ സന്ദര്‍ശിച്ചാണ് അദ്ദേഹം പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ഉത്തര്‍പ്രദേശില്‍ മത്സരിക്കാന്‍ ഡാനിഷ് അലിക്ക് ബി എസ് പി സീറ്റ് നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ദേവഗൗഡയും എച്ച് ഡി കുമാരസ്വാമിക്കും പിന്നിലായി ജെ ഡി എസിന്റെ ദേശീയ മുഖമായിരുന്നു ഡാനിഷ് അലി. കേരളത്തില്‍ പാര്‍ട്ടിയില്‍ തര്‍ക്കങ്ങളുണ്ടാകുമ്പോള്‍ പ്രശ്‌ന പരിഹാരത്തിനായി ദേവഗൗഡ ചുമതലപ്പെടുത്തുന്നത് ഡാനിഷ് അലിയെയായിരുന്നു. യു പിയില്‍ ജെ ഡി എസ് വലിയ കക്ഷിയല്ല. ശക്കമായ ഒരു സംഘടനയില്‍ പ്രവര്‍ത്തിക്കാന്‍ വേണ്ടിയാണ് താന്‍ ബി എസ് പിയില്‍ ചേര്‍ന്നതെന്ന് ഡാനിഷ് അലി പറഞ്ഞു. എന്നാല്‍ കര്‍ണാടകയില്‍ മത്സരിക്കാന്‍ സീറ്റ് ലഭിക്കാത്തതിന്റെ പേരിലാണ് അദ്ദേഹം പാര്‍ട്ടിവിട്ടതെന്നാണ് റിപ്പോര്‍ട്ട്.