Connect with us

National

മോദി ദളിത് വിരുദ്ധനെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്

Published

|

Last Updated

ന്യൂഡല്‍ഹി: പ്രധാന മന്ത്രി നരേന്ദ്ര മോദി ദളിത് വിരുദ്ധനാണെന്ന ആരോപണവുമായി ദളിത് സംഘടനയായ ഭീം ആര്‍മിയുടെ നേതാവ് ചന്ദ്രശേഖര്‍ ആസാദ്. ദളിതര്‍ക്കെതിരായ നയങ്ങള്‍ നടപ്പിലാക്കുന്ന മോദി സര്‍ക്കാറിനെ അധികാരത്തില്‍ നിന്ന് താഴെയിറക്കാന്‍ ജനങ്ങള്‍ വോട്ടവകാശം വിനിയോഗിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മോദിക്കെതിരെ താന്‍ മത്സരിക്കുമെന്നും ബി ജെ പിയുടെ മറ്റൊരു പ്രമുഖ നേതാവ് സ്മൃതി ഇറാനിക്കെതിരെ സംഘടന സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്നും ആസാദ് നേരത്തെ വ്യക്തമാക്കിയിരുന്നു.

വോട്ട് ചെയ്യാനിറങ്ങുമ്പോള്‍ രോഹിത് വെമുലയുടെ രക്തസാക്ഷിത്വത്തെ കുറിച്ചോര്‍ക്കണമെന്നും ആസാദ് ജനങ്ങളെ ആഹ്വാനം ചെയ്തു. “ഞാനൊരു രാഷ്ട്രീയക്കാരനല്ല. ബഹുജനങ്ങളുടെ മുഴുവന്‍ പുത്രനാകാനാണ് താന്‍ ആഗ്രഹിക്കുന്നത്. മോദിയെ അത്ര എളുപ്പത്തില്‍ വിജയിക്കാന്‍ അനുവദിക്കാത്ത ആരെങ്കിലുമൊക്കെ ഉണ്ടെന്ന് അദ്ദേഹത്തെ അറിയിച്ചുകൊടുക്കലാണ് ലക്ഷ്യം.”-ചന്ദ്രശേഖര്‍ ആസാദ് വ്യക്തമാക്കി.