Kerala
കേരള പുനര്‍നിര്‍മാണത്തിന് കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണം: പ്രധാനമന്ത്രി
കൊല്ലം: കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്ന് പ്രധാമന്ത്രി നരേന്ദ്ര മോദി. കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പദ്ധതികള്‍ വൈകിപ്പിച്ച് പൊതുധനം പാഴാക്കുന്ന രീതി തുടരാനാകില്ല. പദ്ധതികള്‍ 20-30 വര്‍ഷം വൈകുന്നത് കുറ്റകരമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊല്ലം ബൈപ്പാസിന്റെ നിര്‍മാണത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ പൂര്‍ണ സഹകരണം ഉണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷത വഹിച്ചു. ഗവർണർ ജസ്റ്റിസ് പി സദാശിവം, പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ ഉൾപ്പെടെ നേതാക്കൾ പങ്കെടുത്തു.
---- facebook comment plugin here -----