Connect with us

National

3000 കോടി രൂപയുടെ പ്രതിരോധ സാമഗ്രികള്‍ വാങ്ങുന്നതിന് അനുമതി

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്തിന്റെ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 3000 കോടി രൂപയുടെ ആയുധങ്ങള്‍ വാങ്ങുന്നതിന് കേന്ദ്ര പ്രതിരോധ മന്ത്രാലയം അനുമതി നല്‍കി. ബ്രഹ്‌മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ അടക്കം അത്യാധുനിക ആയുധങ്ങളാണ് വാങ്ങുന്നത്. ഇടപാടിന് ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്.

നാവികസേനയുടെ രണ്ട് ചാര യുദ്ധക്കപ്പലുകളിലാണ് ബ്രഹമോസ് മിസൈല്‍ സ്ഥാപിക്കുക. കരസേനയുടെ മുഖ്യ ടാങ്കായ അര്‍ജുന് വേണ്ടി ആര്‍മോര്‍ഡ് റിക്കവറി വെഹിക്കിളും വാങ്ങുന്നുണ്ട്.

100 കോടി ഡോളറിനാണ് രണ്ട് യുദ്ധക്കപ്പലുകള്‍ വാങ്ങുന്നത്. റഷ്യയുടെ സഹകരണത്തോടെ തദ്ദേശീയമായി വികസിപ്പിക്കുന്ന സൂപ്പര്‍ സോണിക് മിസൈലുകള്‍ ഈ കപ്പലുകളില്‍ സ്ഥാപിക്കും. ഇതിന്റെ പരീക്ഷണം പൂര്‍ത്തിയായിക്കഴിഞ്ഞു.

Latest