Connect with us

Gulf

അക്കൗണ്ടിലെ പണം ചോര്‍ത്തി തട്ടിപ്പ്; ജാഗ്രത വേണം

Published

|

Last Updated

അബുദാബി: അക്കൗണ്ടിലെ പണം ചോര്‍ത്തുന്ന സ്മാര്‍ട് തട്ടിപ്പുകള്‍ക്കെതിരെ കരുതിയിരിക്കണമെന്ന് അബുദാബി പോലീസിന്റെ മുന്നറിയിപ്പ്. എ ടി എമ്മിന്റെയോ ബേങ്കിന്റെയോ മുമ്പില്‍ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുമായി ക്യൂ നില്‍ക്കുന്നവരെ പിന്തുടര്‍ന്ന് ഇലക്ട്രോണിക് മാര്‍ഗമുപയോഗിച്ച് പണം ചോര്‍ത്തുന്ന സംഘത്തെക്കുറിച്ചാണ് പോലീസ് മുന്നറിപ്പ് നല്‍കിയത്.

ഇതുസംബന്ധിച്ച് ചിത്ര, ദൃശ്യസഹിതമാണ് പോലീസ് സമൂഹ മാധ്യമങ്ങളിലൂടെ ബോധവല്‍കരിക്കുന്നത്. കാര്‍ഡും പിടിച്ച് ക്യൂ നില്‍ക്കുന്നവരുടെ പിറകിലെത്തി അവരറിയാതെ സൈ്വപ്പിങ് മെഷീനുപയോഗിച്ച് കാര്‍ഡ് റീഡ് ചെയ്ത് അക്കൌണ്ടില്‍നിന്ന് പണം തട്ടിയെടുക്കുന്നതാണ് പുതിയ സ്മാര്‍ട് തട്ടിപ്പ്. നൂതന സംവിധാനമനുസരിച്ച് സൈ്വപ്പിങ് മെഷീനടുത്ത് കാര്‍ഡ് വച്ചാല്‍ തന്നെ കാര്‍ഡ് റീഡ് ചെയ്യും.
പിന്‍കോഡ് മറ്റും ഒഴിവാക്കാനുള്ള വിദ്യയുമായി രംഗത്തിറങ്ങിയ ഇത്തരക്കാര്‍ പലരില്‍നിന്നും പണം ഈടാക്കിയതായി അറിയിന്നു.

ഇതേസമയം, അബുദാബിയില്‍ ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കുറ്റാന്വേഷണ വിഭാഗം ഡയറക്ടര്‍ കേണല്‍ അംറാന്‍ അഹ്മദ് അല്‍ മസ്‌റൂഇ പറഞ്ഞു. ബേങ്കിന് സമീപമോ എ ടി എമ്മിനടുത്തോ സംശയാസ്പദമായി ആരെങ്കിലും കണ്ടാല്‍ പോലീസിനെ അറിയിക്കണമെന്നും കേണല്‍ അല്‍ മസ്‌റൂഇ പറഞ്ഞു. നൂതന തട്ടിപ്പുകള്‍ തടയാനുള്ള അത്യാധുനിക സംവിധാനം ബേങ്കുകള്‍ ഒരുക്കണമെന്നും ആവശ്യപ്പെട്ടു. ബേങ്ക് ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മറ്റാരുമായും പങ്കുവക്കരുതെന്നും ഓര്‍മിപ്പിച്ചു.

Latest