Connect with us

Kerala

വിവാഹേതര ബന്ധം: വിധിപ്രസ്താവിച്ചത് തലക്ക് വെളിവില്ലാത്ത ജഡ്ജിയെന്ന് കെ സുധാകരന്‍

Published

|

Last Updated

കണ്ണൂര്‍: വിവാഹേതര ബന്ധം ക്രിമിനല്‍ കുറ്റമല്ലാതാക്കിയ സുപ്രീം കോടതി വിധിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരന്‍. സമനില തെറ്റിയ ജഡ്ജിയാണ് വിധി പ്രസ്താവം നടത്തിയതെന്നും തലയ്ക്ക് വെളിവില്ലാത്ത ജഡ്ജിയുടെ വിധി പുനപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എന്തിനും ഏതിനും കോടതി ഇടപെടുന്നു. കുടുംബ ബന്ധങ്ങളാണ് ഇന്ത്യന്‍ സംസ്‌കാരത്തിന്റെ അടിസ്ഥാനം. ശബരിമലയിലെ സ്ത്രീ പ്രവേശനത്തില്‍ തീരുമാനമെടുക്കേണ്ടത് വിശ്വാസികളാണെന്നും കോടതികള്‍ അല്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. കണ്ണൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സുധാകരന്‍.

---- facebook comment plugin here -----

Latest