Connect with us

Gulf

വിരമിച്ച ശേഷവും വിദേശികള്‍ക്ക് യുഎഇയില്‍ തുടരാം

Published

|

Last Updated

ദുബൈ: ജോലിയില്‍ നിന്ന് വിരമിച്ച ശേഷവും യു എ ഇയില്‍ തുടരാന്‍ വിദേശികളെ അനുവദിക്കുന്ന നിയമത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി. ഇത്തരക്കാര്‍ക്ക് ദീര്‍ഘകാലം യു എ ഇയില്‍ തുടരാന്‍ കഴിയും. 55 വയസ്സിന് മുകളിലുള്ളവര്‍ക്ക് വിരമിച്ച് കഴിഞ്ഞ് അഞ്ച് വര്‍ഷം കൂടി തുടരാനാണ് നിയമം അനുവദിക്കുക. ഇത് മാനദണ്ഡങ്ങള്‍ക്ക് വിധേയമായിരിക്കും. ഇതിന് പ്രത്യേക വിസയുണ്ടാകും. 20 ലക്ഷം ദിര്‍ഹത്തിലധികം വിലവരുന്ന വസ്തുവകകളുള്ളവര്‍ക്കും 10 ലക്ഷത്തിലധികം ദിര്‍ഹം ബേങ്ക് നീക്കിയിരിപ്പുള്ളവര്‍ക്കും പ്രതിമാസം 20,000ത്തലധികം വരുമാനമുള്ളവര്‍ക്കുമാണ് ഈ പ്രത്യേക വിസ.

ഏകദിന കോടതിക്കും ആശുപത്രികളുടെ ഏകീകൃത മാനദണ്ഡങ്ങള്‍ക്കും മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്. വ്യവസായങ്ങള്‍ക്കുള്ള വൈദ്യുതി, ജലനിരക്കില്‍ ഇളവ് വരുത്തി. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം അധ്യക്ഷത വഹിച്ചു.

ഉപപ്രധാനമന്ത്രിമാരായ ലെഫ്. ജനറല്‍ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

സിറാജ് ഗൾഫ് എഡിറ്റർ ഇൻ ചാർജ്

---- facebook comment plugin here -----

Latest