Connect with us

Techno

ഐഫോണിന്റെ പുതിയ മൂന്ന് മോഡലുകള്‍ വിപണിയിലേക്ക്

Published

|

Last Updated

കലിഫോര്‍ണിയ: ആപ്പിള്‍ ഐഫോണിന്റെ മൂന്ന് പതിപ്പുകള്‍ വിപണിയിലേക്ക്. ഐഫോണ്‍ എക്‌സ്എസ്, ഐഫോണ്‍ എക്‌സ്എസ് മാക്‌സ്, ഐഫോണ്‍ എക്‌സ്ആര്‍ എന്നിവയാണ് ഉടന്‍ വിപണിയിലെത്തുക. ഇവയുടെ വിവരങ്ങള്‍ കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ആപ്പിളിന്റെ പ്രൊഡക്ട് സൈറ്റ്മാപ്പ് ഫയലില്‍ നിന്ന് ഒരു ടെക്‌നോളജി വെബ്‌സൈറ്റ് വിവരങ്ങള്‍ പുറത്തുവിടുകയായിരുന്നു. ബുധനാഴ്ച രാത്രിയാണ് ഫോണ്‍ ഔദ്യോഗികമായി വിപണിയില്‍ ഇറക്കുന്നത്.

ഐഫോണ്‍ എക്‌സ്എസ് എന്ന 5.8 ഇഞ്ച് ഡിസപ്ലേയോട് കൂടിയ മോഡല്‍ 64, 256, 512 ജിബി സ്‌റ്റോജേറജ് സ്‌പേസില്‍ ലഭ്യമാകും. എക്‌സ്എസ്ആറിന് 512 ജിബി വകഭേദം ഉണ്ടാകില്ല.
എക്‌സ്എസും എക്‌സ്എസ് മാക്‌സും സില്‍വര്‍, ബ്ലാക്ക്, ഗോള്‍ഡ് നിറങ്ങളില്‍ ലഭിക്കും. എക്‌സ്ആര്‍ ബ്ലാക്ക്, വൈറ്റ്, റെഡ്, യെലോ, ബ്ലൂ, കോറല്‍ നിറങ്ങളിലാണ് ലഭിക്കുക.

---- facebook comment plugin here -----

Latest