Connect with us

National

നാല് വയസുകാരിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി; ഇരുപതുകാരന്‍ പിടിയില്‍

Published

|

Last Updated

പാറ്റ്‌ന: ബീഹാറിലെ സിവാന്‍ ജില്ലയില്‍ നാല് വയസുകാരിയെ ബലാത്സംഗം ചെയ്ത ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് 20കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ അടിവസ്ത്രം വായില്‍ തിരുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പിടിയിലായ മൊഹമ്മദ് സിയാഉദ്ദീന്‍ എന്ന ദാനു കുറ്റം സമ്മതിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. കുട്ടിയുടെ വീടിനടുത്ത് മറ്റൊരു വീട്ടില്‍ കല്യാണ പന്തലൊരുക്കാന്‍ എത്തിയതായിരുന്നു പ്രതി.

രാത്രി പത്ത് മണിയോടെ കുട്ടിയെ ആളൊഴിഞ്ഞ പറമ്പിലെത്തിച്ച് ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. കുട്ടിയുടെ കരച്ചില്‍ പുറത്തു കേള്‍ക്കാതിരിക്കാന്‍ അടിവസ്ത്രം വായില്‍ തിരുകുകയും ചെയുതു. ബലാത്സംഗത്തിന് ശേഷം കുട്ടിയെ കൊലപ്പെടുത്തി പ്രതി കടന്നു കളയുകയായിരുന്നു. വീട്ടുകാര്‍ കുട്ടിയെ കാണാത്തതിനെത്തുടര്‍ന്ന നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ അവസാനമായി കണ്ടത് പ്രതിക്കൊപ്പമാണെന്ന വിവരത്തെത്തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി പോലീസിനോട് കുറ്റം സമ്മതിച്ചത്.

Latest