Education
ശരിഅ സിറ്റി വിദ്യാര്‍ത്ഥി യുഎന്‍ മോഡല്‍ അസംബ്ലിയില്‍ പങ്കെടുക്കും
നോളജ്‌സിറ്റി: മര്‍കസ് നോളജ് സിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന മര്‍കസ് ശരിഅ സിറ്റിയിലെ വിദ്യാര്‍ത്ഥി മുഹമ്മദ് ശമീല്‍ യുനൈറ്റഡ് നേഷന്‍സ് മോഡല്‍ അസംബ്ലയില്‍ പങ്കെടുക്കും. ഈ വര്‍ഷം നവംബര്‍ ഒമ്പത് മുതല്‍ 12 വരെ തായ്‌ലാന്‍ഡിലെ ബാങ്കോങ്കില്‍ നടക്കുന്ന ഏഷ്യന്‍ യൂത്ത് യുനൈറ്റഡ് നേഷന്‍സ് മോഡല്‍ അസംബ്ലിയിലാണ് ശമീല്‍ പങ്കെടുക്കുക. മര്‍കസ് ശരിഅ സിറ്റിയിലെ ബാച്‌ലര്‍ ഇന്‍ ശരിഅ ആന്‍ഡ് മോഡേണ്‍ ലോ കോഴ്‌സിലെ ആദ്യ വര്‍ഷ വിദ്യാര്‍ഥിയാണ് ശമീല്‍.
മര്‍കസ് ശരിഅ സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ അക്കാദമിക് ചാപ്റ്റര്‍ വഴിയാണ് വിദ്യാര്‍ഥികളെ വിദേശ രാഷ്ട്രങ്ങളില്‍ വ്യത്യസ്ത പരിപാടികളില്‍ പങ്കെടിപ്പിക്കുന്നത്. ഭാവിയില്‍ ധാരാളം വിദ്യാര്‍ഥികളെ ഇത്തരം പരിപാടികളില്‍ പങ്കെടിപ്പിക്കുമെന്ന് ശരിഅ സിറ്റി ഡീന്‍ പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ അറിയിച്ചു. നോളജ് സിറ്റി ചെയര്‍മാന്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, ഡയറക്ടര്‍ ഡോ. എപി അബ്ദുല്‍ ഹകീം അസ്ഹരി എന്നിവര്‍ മുഹമ്മദ് ശമീലിനെ അനുമോദിച്ചു.