Connect with us

Kerala

ശ്രീധരന്‍ പിള്ള ബിജെപി സംസ്ഥാന അധ്യക്ഷന്‍

Published

|

Last Updated

ന്യൂഡല്‍ഹി: പിഎസ് ശ്രീധരന്‍ പിള്ളയെ ബിജെപി സംസ്ഥാന അധ്യക്ഷനായി പ്രഖ്യാപിച്ചു.ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് പ്രഖ്യാപനം നടത്തിയത്. ഇത് രണ്ടാം തവണയാണ് ശ്രീധരന്‍ പിള്ള അധ്യക്ഷ പദവിയിലെത്തുന്നത്. 2003- 06 കാലത്താണ് പിള്ള ഇതിന് മുമ്പ് അധ്യക്ഷനായിരുന്നത്.
വി മുരളീധരന്‍ എംപിക്ക് ആന്ധ്രാ പ്രദേശിന്റെ അധിക ചുമതല നല്‍കാനും കേന്ദ്ര നേതൃത്വം തീരുമാനിച്ചു.

അധ്യക്ഷ സ്ഥാനം തേടിയെത്തിയതാണൈന്ന് തീരുമാനം പുറത്തുവന്ന ശേഷം ശ്രീധരന്‍ പിള്ള പ്രതികരിച്ചു. പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള നടപടികള്‍ക്ക് മുന്‍ഗണന നല്‍കും. വെല്ലുവിളികള്‍ ഏറ്റെടുത്ത് പാര്‍ട്ടിയെ മുന്നോട്ട് നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെ സുരേന്ദ്രന്റേയും എംടി രമേശിന്റെയും പേരുകളും അധ്യക്ഷ സ്ഥാനത്തേക്കായി അവസാന നിമിഷം വരെ പറഞ്ഞു കേട്ടിരുന്നു. സുരേന്ദ്രന് വേണ്ടി വി മുരളീധരന്റെ പക്ഷവും രമേശിന് വേണ്ടി കൃഷ്ണദാസ് പക്ഷവും നിലയുറപ്പിച്ചതോടെ അധ്യക്ഷനെ പ്രഖ്യാപിക്കുന്നത് അനിശ്ചിതമായി നീളുകയായിരുന്നു. ഇരുവരുടേയും പേരുകള്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷാ തള്ളി.

Latest