Connect with us

National

രാഹുല്‍ പ്രധാനമന്ത്രിയെ കെട്ടിപ്പിടിച്ചത് ശരിയായില്ലെന്ന് സ്പീക്കര്‍

Published

|

Last Updated

ന്യൂഡല്‍ഹി: ലോക്‌സഭാ സമ്മേളനത്തിനിടെ ഭരണപക്ഷ ബഞ്ചിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കെട്ടിപ്പിടിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നടപടിയെ വിമര്‍ശിച്ച് സ്പീക്കര്‍ സുമിത്രാ മഹാജന്‍. രാഹുല്‍ പ്രധാനമന്ത്രിയെ കെട്ടിപ്പിടിച്ചത് ശരിയായില്ലെന്ന് സുമിത്രാ മഹാജന്‍ പറഞ്ഞു.

സഭാ മര്യാദ രാഹുല്‍ പാലിച്ചില്ല. രാഹുല്‍ പ്രധാനമന്ത്രി സ്ഥാനത്തിന്റെ അന്തസ് മാനിക്കണം. മോദിയെ ആലിംഗനം ചെയ്തതിന് ശേഷം കണ്ണിറുക്കി കാണിച്ചത് ശരിയായില്ല. സഭയ്ക്കുള്ളില്‍ നാടകം വേണ്ടെന്നും സ്പീക്കര്‍ പറഞ്ഞു.

മോദിക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ച പ്രസംഗത്തിന് ശേഷമാണ് രാഹുല്‍ ഗാന്ധി മോദിയെ ആലിംഗനം ചെയ്തത്. ഞാന്‍ ഇത്രയും നേരം നിങ്ങളെ വിമര്‍ശിച്ചു. എന്നാല്‍, വ്യക്തിപരമായി നിങ്ങളോട് ദേഷ്യമില്ല. കാരണം എന്റേത് കോണ്‍ഗ്രസ് സംസ്‌ക്കാരമാണെന്ന് പറഞ്ഞാണ് രാഹുല്‍ പ്രസംഗം അവസാനിപ്പിച്ചത്. ഇതിന് പിന്നാലെയാണ് രാഹുല്‍ മോദിയെ കെട്ടിപ്പിടിച്ചത്. രാഹുലിന് ചിരിച്ചു കൊണ്ട് മോദി ഹസ്തദാനം ചെയ്യുകയും പുറത്തുതട്ടുകയും ചെയ്തു.

Latest