Connect with us

Gulf

ജെറ്റ് സ്‌കീ യന്ത്രം മറച്ചാല്‍ 50,000 ദിര്‍ഹം പിഴ

Published

|

Last Updated

അബുദാബി : ജെറ്റ് സ്‌കീ യന്ത്രം മൂടി വെക്കുകയോ, അല്ലെങ്കില്‍ ചേസ് നമ്പര്‍ മറക്കുകയോ ചെയ്താല്‍ 50,000 ദിര്‍ഹം പിഴ ലഭിക്കുമെന്നും അബുദാബി ഗതാഗത വകുപ്പ് അറിയിച്ചു. ഭീമമായ പിഴക്ക് പുറമെ അവരുടെ ജെറ്റ് സ്‌കീകള്‍ പിടിച്ചെടുക്കുകയും, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനും ഗതാഗത വകുപ്പിന് കഴിയും.

സ്വകാര്യ വാട്ടര്‍ഗ്രാഫുകള്‍ വാടകക്കെടുക്കുന്നതിനും ഉപയോഗിക്കുന്നതിനുമുള്ള നിയന്ത്രണങ്ങള്‍ അനുസരിച്ച് ബീച്ചില്‍ നിന്ന് 200 മീറ്ററിന് അകത്ത് ജെറ്റ് സ്‌കീ പ്രവര്‍ത്തിപ്പിച്ചില്ലെങ്കില്‍ പിഴ ശിക്ഷ ലഭിക്കും. ആദ്യ നിയമ ലംഘനത്തിന് 500 ദിര്‍ഹമും, രണ്ടാമത്തേതിന് 1000, മൂന്നാമത്തേതിന് 2000 ദിര്‍ഹമും ഒരുമാസത്തേക്ക് ജെറ്റ് സ്‌കീ പിടിച്ചെടുക്കുകയും ചെയ്യുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു.