Connect with us

Kerala

അക്രമിക്കപ്പെട്ട നടിയോടുള്ള ഐക്യദാര്‍ഢ്യം: ഊര്‍മിള ഉണ്ണിയുമായി വേദി പങ്കിടാനാകില്ല-ദീപ നിശാന്ത്

Published

|

Last Updated

കോട്ടയം: നടി ഊര്‍മിള ഉണ്ണി പങ്കെടുക്കുന്നതിനാല്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ അക്ഷര പുരസ്‌കാര സമര്‍പ്പണ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് എഴുത്തുകാരിയും അധ്യാപികയുമായ ദീപ നിശാന്ത്. ജൂലൈ ഒന്നിന് കോഴിക്കോട് സംഘടിപ്പിക്കുന്ന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ദീപ നിശാന്ത് ഫേസ്ബുക്കിലൂടെയാണ് അറിയിച്ചിരിക്കുന്നത്.

ഊര്‍മിള ഉണ്ണിയും അതേ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. ആക്രമിക്കപ്പെട്ട നടിയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചാണ് ദീപയുടെ തീരുമാനം. ഇക്കാര്യം ഔദ്യോഗികമായി സംഘാടകരെ അറിയിച്ചിട്ടുണ്ടെന്നും പലരും അന്വേഷിക്കുന്നതിനാലാണ് ഫേ്‌സ്ബുക്കില്‍ ഇതു കുറിക്കുന്നതെന്നുമാണ് വ്യക്തമാക്കിയിരിക്കുന്നത്. അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ദിലീപിനെ തിരിച്ചെടുക്കണമെന്ന ആവശ്യ ആദ്യം ഉന്നയിച്ചത് ഊര്‍മിള ഉണ്ണിയാണ്.

---- facebook comment plugin here -----

Latest