Connect with us

Kerala

കഞ്ചിക്കോട് റെയില്‍വെ കോച്ച് ഫാക്ടറി പദ്ധതി കേന്ദ്രം ഉപേക്ഷിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: പാലക്കാട് റെയില്‍വെ കോച്ച് ഫാക്ടറി പദ്ധതി ഉപേക്ഷിച്ചതായി റെയില്‍വെ. കേന്ദ്ര റെയില്‍വെ മന്ത്രി പീയുഷ് ഗോയലും സഹമന്ത്രി രാജെന്‍ ഗോഹൈനും ഇക്കാര്യം രേഖാമൂലം എംബി രാജേഷ് എംപിയെ അറിയിച്ചു. നിലവിലും സമീപഭാവിയിലും ആവശ്യമായ കോച്ചുകള്‍ നിര്‍മിക്കാനുള്ള സംവിധാനം ഇപ്പോള്‍ത്തന്നെയുണ്ടെന്നതാണ് പദ്ധതി ഉപേക്ഷിക്കാന്‍ റെയില്‍വെ പറയുന്ന ന്യായം.

പത്ത് വര്‍ഷം മുമ്പ് 2008-09 ലെ ബജറ്റിലാണ് കോച്ച് ഫാക്ടറി പ്രഖ്യാപിച്ചത്. 2012-13 വര്‍ഷത്തെ ബജറ്റില്‍ സംയുക്ത സംരഭമായോ പിപിപിയിലോ പദ്ധതിക്ക് റെയില്‍വെ അനുമതി നല്‍കിയിരുന്നു. ഇതിനായി കഞ്ചിക്കോട് 439 ഏക്കര്‍ ഭൂമി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. ഹരിയാന സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത 161 ഏക്കര്‍ ഭൂമിയിലേക്ക് കോച്ച് ഫാക്ടറി മാറ്റി സ്ഥാപിക്കാന്‍ റെയില്‍വെ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Latest