Connect with us

National

കശ്മീരില്‍ പാക് വെടിവെപ്പ്; ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു

Published

|

Last Updated

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ആര്‍എസ് പുരയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു. ഝാര്‍ഖണ്ഡ് സ്വദേശിയായ സിതാറാം ഉപാധ്യയ് ആണ് കൊല്ലപ്പെട്ടത്. രണ്ട് നാട്ടുകാര്‍ക്കും ഒരു സുരക്ഷാ ഉദ്യോഗസ്ഥനും പരുക്കേറ്റു.

പാക് സൈന്യം വെടിനിര്‍ത്തല്‍കരാര്‍ ലംഘിച്ച് ആക്രമണം ശക്തമാക്കിയതിനെ അതിര്‍ത്തിയിലെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലുള്ള സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ജനുവരിയില്‍ ആര്‍എസ് പുരയില്‍ പാക് സൈന്യം രൂക്ഷമായ ഷെല്‍ ആക്രമണം നടത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് പ്രദേശവാസികളെ മാറ്റിപാര്‍പ്പിച്ചിരുന്നു. ഇതിനു ശേഷം വീണ്ടും മേഖലയില്‍ പാക് സൈന്യം ആക്രമണം ആരംഭിച്ചിരിക്കുകയാണ്.

---- facebook comment plugin here -----

Latest