Connect with us

Kerala

ശുഐബ് വധം: പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു

Published

|

Last Updated

കണ്ണൂര്‍: സജീവ സുന്നി പ്രവര്‍ത്തകനും യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറിയുമായ എടയന്നൂരിലെ എസ് പി ശുഐബി (29) നെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. മട്ടന്നൂര്‍ മജിസ്‌ടേറ്റ് കോടതിയിലാണ് കുറ്റപത്രം നല്‍കിയത്.

തില്ലങ്കേരിയിലെ ആകാശ്, റിജിന്‍ രാജ് തുടങ്ങി 11 പേരാണ് പ്രതികള്‍. സിപിഎം- കോണ്‍ഗ്രസ് സംഘര്‍ഷമാണ് കൊലക്ക് കാരണമെന്ന് പോലീസ് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. ഗൂഢാലോചന കേസില്‍ അന്വേഷണം തുടരുന്നതായും പോലീസ് അറിയിച്ചു.

---- facebook comment plugin here -----

Latest