Connect with us

Sports

ബെംഗളൂരുവിന് ലക്ഷ്യം 214

Published

|

Last Updated

വാംഗഡേ: സെഞ്ച്വറിക്ക് അടുത്ത് വെച്ച് പുറത്തായ രോഹിത് ശര്‍മയുടെ ബാറ്റിംഗ് ബലത്തില്‍ ഐ പി എല്ലല്‍ ബെംഗ ളൂരു റോയല്‍ ചാലഞ്ചേഴ്‌സിനെതിരെ മുംബൈ ഇന്ത്യന്‍ സിന്റെ 213 റണ്‍സ് വെല്ലുവിളി.

ബെംഗളൂരുവിന്റെ ഉമേഷ് യാദവ് എറിഞ്ഞ ആദ്യ രണ്ട് പന്തുകളില്‍ സുര്യകുമാര്‍ യാദവും ഇഷാന്‍ കിഷനും പുറത്തായി തകര്‍ച്ചയുടെ വക്കില്‍ നിന്നാണ് മുംബൈയുടെ തിരിച്ചുവരവ്. ഫോമിലേക്ക് മടങ്ങിയെത്തിയ നായകന്‍ രോഹിത് ശര്‍മ, എവിന്‍ ലൂയിസുമായി ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ഏറ്റെടുക്കുകയായിരുന്നു. 11 ഓവറില്‍ 108 റണ്‍സിന്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് മുംബൈയെ കരകയറ്റിയത് വലിയ ദുരുന്തത്തില്‍ നിന്നായിരുന്നു. 42 പന്തില്‍ നിന്ന് 65 റണ്‍സ് നേടിയ ലൂയിസ് പിരിയുമ്പോഴേക്കും മുംബൈ പ്രതീക്ഷയുടെ തീരമണഞ്ഞിരുന്നു.

ആറ് ബൗണ്ടറിയും അഞ്ച് സിക്‌സറും അടങ്ങുന്നതാണ് ലൂയിലിന്റെ ഇന്നിംഗ്‌സ്. അദ്ദേഹം പുറത്തായ ശേഷം ക്രുണാല്‍ പാണ്ഡ്യയുമായി ചേര്‍ന്ന് രോഹിത് സ്‌കോര്‍ വേഗം കൂട്ടി. പക്ഷേ, 15 റണ്‍സ് നേടിയ ക്രുണാല്‍ പാണ്ഡ്യ റണ്‍ഔട്ട് ആയി. 32 പന്തില്‍ നിന്ന് ആര്‍ധശതകം പൂര്‍ത്തിയാക്കിയ രോഹിത് ശര്‍മ 94 റണ്‍സ് നേടിയാണ് പുറത്തായത്. അഞ്ച് പന്തില്‍ 17 റണ്‍സ് നേടി ഹാര്‍ദിക് പാണ്ഡ്യയും മുംബൈ ബാറ്റിംഗിന് ശക്തി പകര്‍ന്നു. 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് മുംബൈ ഇന്ത്യന്‍സ് 213 റണ്‍സ് നേടിയത്.

ബെംഗളൂരുവിന് വേണ്ടി ക്രിസ് വോക്‌സ് ബൗളിംഗില്‍ മികവ് പുലര്‍ത്തി. മൂന്ന് ഓവറില്‍ 31 റണ്‍സ് വിട്ടുകൊടുത്ത് വോക്‌സ് ഒരു വിക്കറ്റ് നേടി. നാല് ഓവര്‍ എറിഞ്ഞ ഉമേഷ് യാദവ് 36 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് നേടി. വിക്കറ്റ് നേടിയില്ലെങ്കിലും മുഹമ്മദ് സിറാജ് റണ്‍സൊഴുക്ക് തടയുന്നതില്‍ നിര്‍ണായകമായി.

ലക്ഷ്യം തേടിയിറങ്ങിയ റോയല്‍ ചാലഞ്ചേഴ്‌സ് 13 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സ് എടുത്തിട്ടുണ്ട്. അഞ്ചാം ഓവറില്‍ ക്വിന്റണ്‍ ഡി കോക്കും (19) എബി ഡി വില്ലേഴ്‌സു (ഒന്ന്) മാണ് ആദ്യം പുറത്തായത്. മിച്ചലിനാണ് രണ്ട് വിക്കറ്റുകളും. പത്താം ഓവറില്‍ മന്‍ദീപ് സിംഗും (16) പകരക്കാരനായെത്തിയ ആന്‍ഡേഴ്‌സണും (പൂജ്യം) തുടരെത്തുടരെ പുറത്തായി. 12ാം ഓവറില്‍ വാഷിംഗ്ടണ്‍ സുന്ദറാണ് (ഏഴ്) ഔട്ടായത്.

Latest