Connect with us

National

താജ്മഹല്‍: ഷാജഹാന്‍ ചക്രവര്‍ത്തിയുടെ ഒപ്പുള്ള രേഖകള്‍ ആവശ്യപ്പെട്ട് സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: താജ്മഹലിന്റെ ഉടമസ്ഥാവകാശ തര്‍ക്കത്തിനിടെ മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ ഒപ്പിട്ട് നല്‍കിയ രേഖകള്‍ ഹാജരാക്കാന്‍ സുപ്രീം കോടതിയുടെ ഉത്തരവ്. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും ഉത്തര്‍ പ്രദേശ് സുന്നി വഖ്ഫ് ബോര്‍ഡും തമ്മിലാണ് ഉടമസ്ഥാവകാശ തര്‍ക്കം.

മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഷാജഹാന്‍ താജ്മഹലിന്റെ ഉടമസ്ഥാവകാശം തങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടെന്നാണ് സുന്നി വഖ്ഫ് ബോര്‍ഡ് വാദിക്കുന്നത്. ഇക്കാര്യം തെളിയിക്കുന്നതിനാണ് ഷാജഹാന്റെ ഒപ്പുള്ള രേഖകള്‍ ഹാജരാക്കാന്‍ ബോര്‍ഡിനോട് ആവശ്യപ്പെട്ടത്. ഇതിനായി ഒരാഴ്ച സമയം നല്‍കി. ഷാജഹാന്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ താജ്മഹല്‍ വഖ്ഫിന്റെ കീഴിലാണെന്ന് ബോര്‍ഡിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വി വി ഗിരി വാദിച്ചു. ഷാജഹാന്റെ കാലത്ത് വഖ്ഫ് ബോര്‍ഡ് രൂപവത്കരിച്ചിട്ടില്ലെന്നാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യക്ക് വേണ്ടി ഹാജരായ എ ഡി എന്‍ റാവുവിന്റെ വാദം.

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള ബഞ്ചാണ് കേസ് പരിഗണിച്ചത്. 2010ലാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സുപ്രീം കോടതിയില്‍ ഹരജി നല്‍കിയത്.

Latest