Kerala
മാണിയെ മുന്നണിയിലെടുക്കരുതെന്ന് ആവശ്യപ്പെട്ട് കോന്ദ്ര നേതൃത്വത്തിന് വിഎസിന്റെ കത്ത്
തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് (എം)നെ ഇടതു മുന്നണിയില്‍ എടുക്കുന്നതിനെതിരെ വി എസ് അച്യുതാനന്ദന് കേന്ദ്ര നേതൃത്വത്തിന് കത്തയച്ചു. അഴിമതിക്കാരനായ മാണിയെ മുന്നണിയില്‍ എടുക്കരുതെന്നാണ് വിഎസ് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.
തൃശൂരില്‍ ആരംഭിച്ച സിപിഎം സംസ്ഥാന സമ്മേളനത്തില്‍ ഇക്കാര്യത്തില്‍ തീരുമാനം എടുക്കരുതെന്നും മാണിയെ മുന്നണിക്ക് വേണ്ടെന്ന് പി.ബി നേരത്തെ വ്യക്തമാക്കിയതാണെന്നും വി എസ് പറഞ്ഞു. സംസ്ഥാന സമ്മേളനം തുടങ്ങുന്നതിനിടെ തന്നെ വിഎസിന്റെ ഇത്തരത്തില്‍ ഒരു പ്രസ്താവന പാര്‍ട്ടിയെ സമ്മര്‍ദ്ദത്തിലാക്കുമെന്ന് തീര്‍ച്ചയാണ്.
---- facebook comment plugin here -----