Connect with us

Ongoing News

ലോകത്തിലെ ആദ്യത്തെ ബഹിരാകാശ സ്‌പോര്‍ട്‌സ് കാര്‍ ജൈത്രയാത്ര തുടരുന്നു

Published

|

Last Updated

ഫ്‌ളോറിഡ: യുഎസിലെ സ്‌പെയ്‌സ് എക്‌സ് കമ്പനി ഫാല്‍ക്കന്‍ “ഹെവി”യില്‍ പേലോഡ് ആയി കയറ്റിവിട്ട ടെസ്ല റോഡ്സ്റ്റര്‍ കാര്‍ ബഹിരാകാശത്ത് യാത്ര നടത്തുന്നു. ലോകത്തെ ആദ്യത്തെ ബഹിരാകാശ സ്‌പോര്‍ട്‌സ് ടെസ്ല റോഡ്സ്റ്റര്‍ കാര്‍.

ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കാര്‍ കയറ്റിവിട്ടത്. എന്നാല്‍ വ്യാഴത്തിനു മുന്‍പുള്ള ഛിന്നഗ്രഹമേഖലയിലാണു കാര്‍ ഇപ്പോള്‍ സഞ്ചരിക്കുന്നതെന്ന് സ്‌പെയ്‌സ് എക്‌സ് കമ്പനി ഉടമ ഇലോണ്‍ മസ്‌ക് അറിയിച്ചു.

സ്റ്റാര്‍മാന്‍ എന്ന് പേരിട്ട പാവയാണ് കാറിന്റെ ഡ്രൈവിംഗ് സീറ്റിലുള്ളത്. കാറിന്റെ യാത്രാ ദൃശ്യങ്ങള്‍ ഭൂമിയിലേക്ക് അയക്കുന്നുണ്ട്.

A post shared by Elon Musk (@elonmusk) on

ചൊവ്വയുടെ ഭ്രമണപഥം ലക്ഷ്യമിട്ട കാര്‍, ദിശതെറ്റിയതിനാല്‍ എവിടെച്ചെന്നു നില്‍ക്കുമെന്ന് ആര്‍ക്കുമറിയില്ല. 1305 കിലോ ഭാരം വരുന്ന കാറിനൊപ്പം 6000 സ്‌പെയ്‌സ് എക്‌സ് ജീവനക്കാരുടെ പേരടങ്ങിയ ഫലകം, ശാസ്ത്ര നോവലിസ്റ്റ് ഐസക് അസിമോവിന്റെ കൃതികളുടെ ഡിജിറ്റല്‍ പതിപ്പ് എന്നിവയും സ്ഥാപിച്ചിട്ടുണ്ട്. കാറിന്റെ സര്‍ക്യൂട്ട് ബോര്‍ഡില്‍ “ഇതു നിര്‍മിച്ചതു മനുഷ്യരാണ്” എന്നുള്ള സന്ദേശവുമുണ്ട്.