Connect with us

International

പാക്കിസ്ഥാന് യുഎസ് നല്‍കുന്ന സാമ്പത്തിക സഹായം തുടരാനാവില്ല: ട്രംപ്

Published

|

Last Updated

ന്യൂയോര്‍ക്ക്: ഭീകര സംഘടനകള്‍ക്കായി പരവതാനി വിരിച്ചുകൊടുക്കുന്ന പാക്കിസ്ഥാനെ ഒടുവില്‍ യുഎസ് കൈവിട്ടു. പാക്കിസ്ഥാന് മുടക്കമില്ലാതെ നല്‍കാറുള്ള സാമ്പത്തിക സഹായം റദ്ദാക്കാന്‍ ട്രംപ് ഭരണകൂടം തീരുമാനിച്ചു.

15 വര്‍ഷമായി പാക്കിസ്ഥാന്‍ യുഎസിനെ വിഢിളാക്കുകയാണ്. 33 ബില്യണ്‍ ഡോളര്‍ സഹായമാണ് ഇത്ര കാലത്തിനിടെ അവര്‍ക്ക് നല്‍കിയത്. അവര്‍ തിരിച്ചുതന്നത് നുണകളും കാപട്യങ്ങളും മാത്രം. അഫ്ഗാനിസ്ഥാനില്‍ ഭീകര്‍ക്കെതിരെ നമ്മള്‍ പോരാടുമ്പോള്‍, പാക്കിസ്ഥാന്‍ ഭീകരരുടെ സുരക്ഷിത താവളമായി തുര്‍ന്നു. ഇതിനി തുടരാനാവില്ല” യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ട്വിറ്ററില്‍ കുറിച്ചു.

---- facebook comment plugin here -----

Latest