Connect with us

National

കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ കുടുംബത്തിന് അനുമതി

Published

|

Last Updated

ന്യൂഡല്‍ഹി: വധശിക്ഷക്ക് വിധിക്കപ്പെട്ട് പാക് ജയിലില്‍ കഴിയുന്ന മുന്‍ ഇന്ത്യന്‍ നാവികസേന ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ ബന്ധുക്കള്‍ക്ക് അനുമതി. ഭാര്യക്കും മാതാവിനും അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ പാക് സര്‍ക്കാര്‍ അനുമതി നല്‍കി. ഡിസംബര്‍ 25ന് ഇരുവരും ജാദവിനെ കാണാന്‍ എത്തും. മാനുഷിക പരിഗണനയുടെ പേരിലാണ് അനുമതിയെന്ന് പാക്ക് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

ഇന്ത്യ നടത്തിയ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് പാക് സര്‍ക്കാര്‍ ഇതിന് അനുമതി നല്‍കിയത്. ജാദവിന്റെ മാതാവ് നേരത്തെ വിസക്ക് അപേക്ഷിച്ചിരുന്നു.

ബലൂചിസ്ഥാനില്‍ ചാരവൃത്തി നടത്തിയെന്ന് ആരോപിച്ചാണ് കുല്‍ഭൂഷണ്‍ ജാദവിനെ പാക് സൈനിക കോടതി വധശിക്ഷക്ക് വിധിച്ചത്.