Connect with us

National

ജയിലില്‍ ശശികലയുടെ വിഐപി പരിഗണന വെളിപ്പെടുത്തിയ ഐപിഎസ് ഉദ്യോഗസ്ഥക്കെതിരെ കേസ്

Published

|

Last Updated

ബെംഗളൂരു:തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ തോഴി വികെ ശശികലയ്ക്കു ബംഗളൂരു ജയിലില്‍ വിഐപി പരിഗണന ലഭിക്കുന്ന കാര്യം വെളിപ്പെടുത്തിയതിന് വനിതാ ഐപിഎസുകാരിക്കു എതിരെ അപകീര്‍ത്തി കേസെടുത്തു. മുന്‍ ജയില്‍ ഡിഐജി ഡി രൂപയ്‌ക്കെതിരെയാണ് കേസ്. ് മുന്‍ ഡിജിപി എച്ച്എന്‍എസ് റാവുവാണ് സംഭവത്തില്‍ പരാതി നല്‍കിയിരിക്കുന്നത്.

ഡിഐജി ഡി രൂപ നല്‍കിയ റിപ്പോര്‍ട്ടില്‍ ശശികലയ്ക്ക് വിഐപി സൗകര്യങ്ങള്‍ നല്‍കുന്നതിനു വേണ്ടി എച്ച്എന്‍എസ് റാവു രണ്ട് കോടി രൂപ കൈക്കൂലി വാങ്ങിയതായി റപ്പോര്‍ട്ടുണ്ട്. ഈ റിപ്പോര്‍ട്ട് ഡിഐജി ഡി രൂപ സമര്‍പ്പിച്ചത് എച്ച്എന്‍എസ് റാവുവിനു തന്നെയായിരുന്നു.

സംഭവം വിവാദമായതോടെ ഡി രൂപയേയും എച്ച്എന്‍എസ് റാവുവിനേയും ബെഗളൂരു ജയിലില്‍ നിന്നും സ്ഥലം മാറ്റി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എച്ച്എന്‍എസ് റാവുവിനെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ചു. ഡി രൂപയെ കര്‍ണാടക ട്രാഫിക് വകുപ്പിലേക്കു മാറ്റി.

Latest