Ongoing News
രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ലങ്കക്ക് ബാറ്റിംഗ് തകര്‍ച്ച
നാഗ്പൂര്‍: ഇന്ത്യയ്ക്കെതിരായ ശ്രീലങ്കയ്ക്ക് ബാറ്റിങ് തകര്‍ച്ച.ആദ്യ ഇന്നിങ്സില്‍ 205 റണ്‍സിന് ലങ്ക ഓള്‍ഔട്ടാകുകയായിരുന്നു.ടോസ് നേടിയ ലങ്ക ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
അര്‍ധശതകം തികച്ച കരുണരത്നെയ്ക്കും ക്യാപ്റ്റന്‍ ചാണ്ഡിമലിനും ഒഴികെ മറ്റാര്‍ക്കും ടീമില്‍ ചെറുത്ത് നില്ക്കാന് കഴിഞ്ഞില്ല. 57 റണ്‍സെടുത്ത ചാണ്ഡിമലാണ് ടോപ് സ്കോറര്‍. ഓപ്പണര്‍ കരുണരത്നെ 51 റണ്‍സെടുത്തു. വിക്കറ്റ് കീപ്പര്‍ ഡിക്വെല്ല 24 റണ്‍സെടുത്തു.
എന്നാല്‍ ചെറിയ സ്കോര്‍ പിന്തുടര്ന്ന് ഇന്ത്യയ്ക്കും തുടക്കത്തില്‍ കാലിടറി. ഇന്നിങ്സിന്റെ നാലാം ഓവറില്‍ തന്നെ ഒരു വിക്കറ്റ് നഷ്ടമായി. എട്ടോവറില്‍ ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 11 റണ്‍സെടുത്ത് നില്‍ക്കുകയാണ് ആതിഥേയര്‍. ഏഴ് റണ്‍സെടുത്ത കെ.എല്‍ രാഹുലിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
---- facebook comment plugin here -----