Gulf
എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിലെ യാത്രക്കാരന് ഹൃദയാഘാതം മൂലം മരിച്ചു
അബുദാബി : സഊദി അറേബ്യയിലെ റിയാദില്‍ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തില്‍ യാത്ര ചെയ്യുകയായിരുന്ന യാത്രക്കാരന് അബുദാബി ആശുപത്രിയില്‍ ഹൃദയാഘാതം മൂലം മരിച്ചു.
എയര്‍ ഇന്ത്യ എക്സ്പ്രസ് കത322 വിമാനത്തിലെ യാത്രക്കാരന് മുഹമ്മദ് സലീമാണ് (35) മരണപ്പെട്ടത്. നെഞ്ച് വേദന അനുഭവപ്പെട്ടത് കാരണം വിമാനം അബുദാബി വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തുകയായിരുന്നു. എയര്‍പോര്‍ട്ടിലെ മെഡിക്കല്‍ സംഘം അടിയന്തിരമായി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
---- facebook comment plugin here -----