Connect with us

Gulf

മധ്യപൗരസ്ത്യ ദേശത്തെ മികച്ച ടൂറിസ്റ്റ് കേന്ദ്രം ദുബൈ

Published

|

Last Updated

ദുബൈ: മധ്യപൗരസത്യ ദേശത്തെ മുന്‍നിര ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ദുബൈ ഒന്നാമത്. വേള്‍ഡ് ട്രാവല്‍ അവാര്‍ഡ്‌സ് ഫോര്‍ മിഡില്‍ ഈസ്റ്റ് ആണ് പ്രഖ്യാപനം നടത്തിയത്. എമിറേറ്റ്‌സ് മുന്‍നിര വിമാന സര്‍വീസിനുള്ള പുരസ്‌കാരം നേടിയപ്പോള്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിച്ചതിനുള്ള അംഗീകാരം ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫക്കാണ്.

ദുബൈയിലെ അര്‍മാനി ഹോട്ടലില്‍ നടന്ന ചടങ്ങിലാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഏതാണ്ട് 400ഓളം വിനോദസഞ്ചാര നേതാക്കള്‍ പങ്കെടുത്ത ചടങ്ങില്‍ നിരവധി മേഖലകളിലെ പ്രശസ്തര്‍ വോട്ടെടുപ്പിലൂടെയാണ് വിജയികളെ തിരഞ്ഞെടുത്തത്. മല്‍സരത്തില്‍ വിജയികളായവര്‍ ഡിസംബര്‍ 10ന് വിയറ്റ്‌നാമില്‍ നടക്കുന്ന വേള്‍ഡ് ട്രാവല്‍ അവാര്‍ഡ്‌സ് ഗ്രാന്‍ഡ് ഫിനാലയില്‍ പങ്കെടുക്കും.
2017ലെ മുന്‍നിര ഹോട്ടല്‍: ജുമൈറെ അല്‍ ഖസര്‍, മദീനത് ജുമൈറ, 2017ലെ ആഡംബര ഹോട്ടല്‍: എമിറേറ്റ്‌സ് പാലസ്, അബുദാബി, മുന്‍നിര തീംപാര്‍ക്ക്: ഫെരാറി വേള്‍ഡ് അബുദാബി, യുഎഇ, 2017ലെ റൊമാന്റിക് റിസോര്‍ട്ട്: വണ്‍ ആന്‍ഡ് ഒണ്‍ലി ദ് പാം, ദുബൈ, ബീച്ച്: സാദിയാത് ഐലന്റ്, അബുദാബി, ബ്യൂട്ടിക് ഹോട്ടല്‍: അല്‍ മഷ്‌റഹ് ബ്യൂട്ടിക് ഹോട്ടല്‍, സൗദി അറേബ്യ.

 

Latest