National
തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മുകുള്‍ റോയ് പാര്‍ട്ടിവിട്ടു; ബിജെപിയിലേക്കെന്ന് സൂചന
കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുന്‍ റെയില്‍വേ മന്ത്രിയുമായ മുകുള്‍റോയ് പാര്‍ട്ടി വിട്ടു. ബിജെപിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. താന്‍ രാജിക്ക് നിര്‍ബന്ധിതനാകുകയായിരുന്നുവെന്നും ഹൃദയവേദനയോടെയാണ് പാര്‍ട്ടി വിടുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ദുര്‍ഗാ പൂജ കഴിഞ്ഞ് പുതിയ നിലപാട് വ്യക്തമാക്കും.
മുകുളുമായി ബിജെപി നേതൃത്വം നേരത്തെ ചര്‍ച്ചകള്‍ നടത്തിയിരുന്നു. അദ്ദേഹത്തെ പാര്‍ട്ടിയിലേക്ക് ക്ഷണിക്കുകയും ചെയ്തു.
---- facebook comment plugin here -----