Connect with us

National

ഗുര്‍മീത് റാമിന്റെ ദേരാ ആസ്ഥാനത്തിനുള്ളില്‍ വെടിമരുന്ന് ഫാക്ടറിയും

Published

|

Last Updated

സിര്‍സ: ഹരിയാനയിലെ സിര്‍സയിലുള്ള ദേരാ സച്ചാ സൗധ ആസ്ഥാനത്തിനുള്ളില്‍ അനധികൃത വെടിമരുന്ന് ഫാക്ടറിയും പ്രവര്‍ത്തിക്കുന്നതാണ് കണ്ടെത്തി. ഇവിടെ നിന്നും 80 പെട്ടി സ്‌ഫോടക വസ്തുക്കള അന്വേഷണ സംഘം കണ്ടെത്തി. ഇതേതുടര്‍ന്ന് ഫാക്ടറി അധികൃതര്‍ സീല്‍ ചെയ്തു. വെടിമരുന്ന് ഫോറന്‍സിക് സംഘം പരിശോധിച്ചുവരികയാണ്.

ദേരാ ആസ്ഥാനത്ത് സുരക്ഷാ സേനയുടെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തില്‍ രണ്ട് ദിവസമായി തുടരുന്ന റെയഡിനിടയിലാണ് ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകള്‍ പുറത്തുവരുന്നത്. വെള്ളിയാഴ്ച രാവിലെയാണ് സിര്‍സയിലെ ഗുര്‍മീത് റാമിന്റെ ആസ്ഥാനത്ത് റെയ്ഡ് തുടങ്ങിയത്. ആദ്യ ദിവസത്തെ റെയ്ഡില്‍ കേന്ദ്രത്തിനകത്ത് വിനിമയത്തിന് ഉപയോഗിച്ചിരുന്ന പ്ലാസ്റ്റിക് നാണയങ്ങളും വന്‍ തുകയും പിടിച്ചെടുത്തിരുന്നു. നിരോധിത കറന്‍സി ശേഖരവും കൂട്ടത്തിലുണ്ടായിരുന്നു.

വന്‍ സുരക്ഷാ സന്നാഹത്തോടെയാണ് റെയ്ഡ് തുടരുന്നത്. നൂറുക്കണക്കിന് പാരാമിലിട്ടറി വിഭാഗത്തെ ക്യാമ്പസില്‍ വിന്യസിച്ചിട്ടുണ്ട്. റെയ്ഡ് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ 50 വീഡിയോ ഗ്രാഫര്‍മാരും ഉണ്ട്. ബോംബ് സ്‌ക്വാഡ്, കമാന്‍ഡോ, ആംബുലന്‍സ്, ഫയര്‍ എന്‍ജിന്‍, തുടങ്ങിയവയും സജ്ജമാണ്.

Latest