Connect with us

Kerala

ഡി സിനിമാസ്: ദിലീപ് ഭൂമി കൈയേറിയിട്ടില്ലെന്ന് റിപ്പോര്‍ട്ട്

Published

|

Last Updated

തൃശൂര്‍: നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടി ഡി സിനിമാസ് പുറമ്പോക്ക് ഭൂമി കൈയേറിയിട്ടില്ലെന്ന് തൃശൂര്‍ ജില്ലാ സര്‍വേയറുടെ റിപ്പോര്‍ട്ട്. ദിലീപ് സര്‍ക്കാര്‍ ഭൂമിയോ പുറമ്പോക്ക് ഭൂമിയോ കൈയേറിയിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സ്വകാര്യ ക്ഷേത്രത്തിന്റെ ഒന്നര സെന്റ് ഭൂമി മാത്രമാണ് ദിലീപിന്റെ ഭൂമിയില്‍ അധികമായുള്ളത്. ക്ഷേത്രം അധികൃതര്‍ക്ക് ഇത് സംബന്ധിച്ച് പരാതിയുണ്ടായിരുന്നില്ല.

പുറമ്പോക്ക് ഭൂമി കൈയേറിയതാണെന്ന് പരാതി ഉയര്‍ന്നതോടെ ജില്ലാ സര്‍വേയര്‍ സ്ഥലം അളക്കുകയായിരുന്നു. ഒരു മാസം നീണ്ട സൂക്ഷ്മപരിശോധനക്ക് ശേഷമാണ് ജില്ലാ സര്‍വേയര്‍ റിപ്പോര്‍ട്ട് കൈമാറിയത്.

---- facebook comment plugin here -----

Latest