Connect with us

National

ഹിമാചല്‍ പ്രദേശില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 30 മരണം

Published

|

Last Updated

ഷിംല: ഹിമാചല്‍ പ്രദേശ് തലസ്ഥാനമായ ഷിംലക്ക് സമീപം സ്വകാര്യബസ് കൊക്കയിലേക്ക് മറിഞ്ഞ് മുപ്പത് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. കിന്നൗറില്‍ നിന്ന് സോളാനിലേക്ക് പോയ ബസാണ് അപകടത്തില്‍പെട്ടത്.

ഷിംലയില്‍ നിന്ന് 125 കിലോമീറ്റര്‍ അകലെ റാംപൂരില്‍ ഇന്ന് രാവിലെ 9.45ഓടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ബസ് 300 മീറ്റര്‍ താഴ്ചയുള്ള കൊക്കയിലേക്ക് പതിക്കുകയായിരുന്നു.

Latest