Connect with us

Eranakulam

അമ്മയെ തെറ്റിദ്ധരിക്കരുത്; നടിക്കൊപ്പമുണ്ടാകും: മമ്മൂട്ടി

Published

|

Last Updated

കൊച്ചി: അമ്മ സംഘടനയെ തെറ്റിദ്ധരിക്കരുതെന്ന് നടന്‍ മമ്മൂട്ടി. അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മമ്മൂട്ടി.

ആക്രമിക്കപ്പെട്ട നടിക്കൊപ്പമുണ്ടാകുമെന്നും മമ്മൂട്ടി പറഞ്ഞു. ദിലീപിനെ പുറത്താക്കാന്‍ തീരുമാനിച്ച യോഗത്തിന് മമ്മൂട്ടിയും മോഹല്‍ലാലും നേതൃത്വം നല്‍കി. അമ്മ പ്രസിഡന്റ് ഇന്നസെന്റിന്റെ അഭാവത്തിലായിരുന്നു യോഗം.

യുവതാരങ്ങളടക്കമുള്ളവര്‍ പങ്കെടുത്ത യോഗത്തില്‍ പൃഥ്വിരാജും, ആസിഫലിയും, രമ്യാ നമ്പീശനുമടക്കമുള്ള താരങ്ങള്‍ ദിലീപിനെതിരെ കടുത്ത നടപടി ആവശ്യപ്പെട്ട രംഗത്തെത്തിയിരുന്നു. ദിലീപിന്റെ അറസ്റ്റിനെ തുടര്‍ന്ന് രാവിലെ മമ്മൂട്ടിയുടെ വീട്ടില്‍ ചേര്‍ന്ന അടിയന്തിര എക്‌സുക്യൂട്ടീവ് യോഗത്തിലാണ് ദിലീപിനെ പുറത്താക്കാന്‍ തീരുമാനിച്ചത്.

അതേസമയം സിനിമാ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ നിന്നും,ഫെഫ്കയില്‍ നിന്നും ഫിയോകില്‍ നിന്നും ദിലീപിനെ പുറത്താക്കി.

---- facebook comment plugin here -----

Latest