Ongoing News
ഖാലിദ് ജമീല്‍ ഈസ്റ്റ് ബംഗാള്‍ പരിശീലകന്; നിയമനം റെക്കോര്‍ഡ് തുകക്ക്
കൊല്‍ക്കത്ത: ഐ ലീഗില്‍ ഐസ്വാളിന് കന്നിക്കിരീടം നേടിക്കൊടുത്ത കോച്ച് ഖാലിദ് ജമീലിനെ ഈസ്റ്റ് ബംഗാള്‍ പരിശീലകനായി നിയമിച്ചു. 1.25 കോടിരൂപയുടെ റെക്കോര്‍ഡ് തുകക്കാണ് ഖാലിദ് ജമീലിനെ ഈസ്റ്റ് ബംഗാള്‍ പാളയത്തിലെത്തിച്ചത്. ഒരു ഇന്ത്യന്‍ പരിശീലകന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്. രണ്ട് വര്‍ഷത്തേക്കാണ് കരാര്‍.
മുന്‍ ഇന്ത്യന്‍ താരം കൂടിയായ ഖാലിദ് ജമീല്‍ ഏഴ് സീസണുകളില്‍ മുംബൈ എഫ് സി പരിശീലകനായിരുന്നു. 2012-13 സീസണിന് ശേഷം ഈസ്റ്റ് ബംഗാളിന് ഐ ലീഗ് കിരീടം കിട്ടാക്കനിയാണ്. ഖാലിദ് ജമീലിന്റെ പരിശീലന മികവിലൂടെ കിരീടത്തിലേക്കെത്താമെന്നാണ് ഈസ്റ്റ് ബംഗാള്‍ കണക്കുകൂട്ടല്‍.
ട്രവര്‍ മോര്ഗന് രാജിവെച്ചതോടെയാണ് ഈസ്റ്റ് ബംഗാള്‍ പുതിയ പരിശീലകനെ നിയമിച്ചത്.
---- facebook comment plugin here -----