Connect with us

Gulf

ഹോളി ഖുര്‍ആന്‍ അവാര്‍ഡ്; ശബ്ദ മഹിമ പുരസ്‌കാരം അമേരിക്ക നേടി

Published

|

Last Updated

ഹുദൈഫ സിദ്ദീഖി

ദുബൈ: അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ ശബ്ദ മഹിമ പുരസ്‌കാരം അമേരിക്കന്‍ പ്രതിനിധി നേടി. ഇന്തോനേഷ്യ, ബംഗ്ലാദേശ്, മൊറോക്കോ, ശ്രീലങ്ക, ഡെന്‍മാര്‍ക്ക്, സഊദി അറേബ്യ, ചാഡ്, അമേരിക്കടക്കം 10 രാജ്യങ്ങളാണ് മാറ്റുരച്ചത്. അമേരിക്കയിലെ ഹുദൈഫ സിദ്ദീഖി ഒന്നാം സ്ഥാനം നേടി. രണ്ടാം സ്ഥാനം അള്‍ജീരിയന്‍ പ്രതിനിധി യൂസുഫ് ഹമാം തൈ്വരും മൂന്നാം സ്ഥാനം മൊറോക്കോയിലെ സ്വലാഹുദ്ദീന്‍ ഹറാവീയും നേടി. നാലു മുതല്‍ 10 വരെയുള്ള സ്ഥാനക്കാര്‍ യഥാക്രമം മുഹമ്മദ് ത്വരീഖുല്‍ ഇസ്‌ലാം (ബംഗ്ലാദേശ്), അഹ്മദ് അബ്ദുല്‍ അസീസ് (സഊദി), മുഹമ്മദ് അര്‍കം മുഹമ്മദ് ഹുസൈന്‍ (ശ്രീലങ്ക), അബ്ദുല്ല ഹുസൈന്‍ അഹ്മദ് അബ്ദി, അറാന്‍ പില്‍ഗര്‍ (തുര്‍ക്കി), ദാവൂദ് ഹഖാര്‍ അബൂബക്കര്‍ (ചാഡ്), റഹ്മാത്ത് അബ്ദുറഹീം ബാതൂബാര്‍ (ഇന്തോനേഷ്യ).
ജൂറികളുടെ തലവനടക്കം അഞ്ച് പേരാണ് മത്‌സരം നിയന്ത്രിച്ചത്. പ്രോഗ്രാമിന്റെ മീഡിയ ചീഫായ അഹ്മദ് സായിദ് മത്സരാര്‍ഥികളില്‍ വിജയം കൈവരിച്ചവരുടെ പേരുകള്‍ വായിച്ചു. ചെയര്‍മാന്‍ ഇബ്‌റാഹീം ബൂമില്‍ഹ വിജയികള്‍ക്കുള്ള ക്യാഷ് അവാര്‍ഡ് സമ്മാനിച്ചു.

നോമ്പ് ഏഴു മുതല്‍ 18 വരെയായിരുന്നു ഖുര്‍ആന്‍ പാരായണ മത്സരം. വിവിധ രാജ്യത്തിലുള്ള പ്രതിനിധികള്‍ തങ്ങളുടെ രാജ്യത്തിന്റെ തനിമ നില നിര്‍ത്തുന്നതിന്റെ ഭാഗമായി പ്രത്യേക വസ്ത്രങ്ങള്‍ അണിഞ്ഞ് എത്തിയത് ശ്രദ്ധേയമായി. നേരത്തെ ഈ വര്‍ഷത്തെ പ്രോഗ്രാമിന്റെ വിജയത്തിന് ഭാഗവാക്കായ പരിപാടി നിയന്ത്രിച്ച ജൂറികളെയും ചേംബര്‍ ഓഫ് കോമോഴ്‌സ്, ഫ്‌ളോറ ഗ്രൂപ്പ്, ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി, ദുബൈ ഇസ്‌ലാമിക് ബേങ്ക്, ഇത്തിഹാദ് തആവുന്‍, റോസ്ത്മാനി കമ്പനി, ഇത്തിസാലാത്ത്, ദുബൈ പോലീസ് തുടങ്ങിയ ഉന്നത മേഖലയിലെ അധികാരികള്‍ക്കും ഇമാറാത്തിലെ സിറാജ് പത്രം അടക്കമുള്ള പ്രധാന മീഡിയകളുടെ പ്രതിനിധികളെയും ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ ചെയര്‍മാര്‍ ഇബ്‌റാഹീം ബൂമില്‍ഹ പ്രത്യേകം ആദരിച്ചു. ആമുല്‍ ഖൈര്‍ എന്ന ശീര്‍ഷകത്തിലെ ഈ വര്‍ഷത്തെ ഖുര്‍ആന്‍ മത്സരം കാമറൂണിലെ ഹാറൂണ്‍ അഹ്മദാണ് തുടക്കം കുറിച്ചത്. ഇന്ത്യയില്‍ പാലക്കാട് വല്ലപ്പുഴ സ്വദേശിയായ ജാബിര്‍ ഹുസൈന്റെ പാരായണത്തോടെയാണ് മത്സരത്തിന് സമാപനം കുറിച്ചത്.

ഇന്ന് രാത്രി 9.30ന് ദുബൈ മംസാറിലെ നദ്‌വത്തു സഖാഫത്തുല്‍ ഇസ്‌ലാമിയ്യ ഓഡിറ്റോറിയത്തില്‍ സമാപന സമ്മേളനം നടക്കും. ലോകത്തിന്റെ നാനാ ഭാഗത്ത് നിന്നും ദുബൈയിലെത്തിയ 90 മത്സരാര്‍ഥികളില്‍ ഒന്നു മുതല്‍ 10 വരെയുള്ള ഏറ്റവും നല്ല വിജയികളെ ദുബൈയിലെ ഭരണ മേധാവികളടക്കം ഉന്നതര്‍ പങ്കെടുക്കുന്നവേദിയില്‍ പ്രഖ്യാപിക്കുകയും അവാര്‍ഡ് ദാനവും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്യും. മംസാറിലെ വിശാലമായ ഓഡിറ്റോറിയം ഇന്ന് നിറഞ്ഞു കവിയും.

 

Latest