Connect with us

National

500 രൂപയുടെ പുതിയ നോട്ട് റിസര്‍വ് ബാങ്ക് പുറത്തിറക്കി

Published

|

Last Updated

മുംബൈ : 500 രൂപയുടെ പുതിയ നോട്ടുകള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പുറത്തിറക്കി. നോട്ട് നിരോധനത്തിനു ശേഷം പുറത്തിറങ്ങിയ 500 രൂപ നോട്ടുകളുമായി വലിയ വ്യത്യാസമൊന്നും ഇല്ലാത്തവയാണ് പുതിയ നോട്ടുകളെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു.
പുതിയ മഹാത്മാ ഗാന്ധി സീരീസില്‍ ഉള്ളതാണ് നോട്ടുകള്‍. നമ്പര്‍ പാനലുകളില്‍ “അ” എന്നെഴുതിയിട്ടുണ്ടാകും. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡോ. ഊര്‍ജിത് ആര്‍. പട്ടേലിന്റെ കയ്യൊപ്പോടു കൂടിയതാണ് പുതിയ 500 രൂപ നോട്ടുകളെന്ന് ആര്‍ബിഐ അറിയിച്ചു.

നിലവില്‍ വിപണിയിലുള്ള നോട്ടുകള്‍ തുടരുമെന്നും ആര്‍ബിഐ അറിയിച്ചു. സ്വച്ഛ് ഭാരത് ചിഹ്നവും റെഡ് ഫോര്‍ട്ടിന്റെ ചിത്രവുമാണ് പുതിയ 500 രൂപ നോട്ടിന്റെ പ്രത്യേകത
2016 നവംബര്‍ 8ന് പ്രധാനമന്ത്രി നരേന്ദ്ര മോദി 1000, 500 രൂപ നോട്ടുകള്‍ അസാധുവാക്കിയിരുന്നു. തുടര്‍ന്ന് പുതിയ 500 രൂപയും 2000 രൂപയും പുറത്തിറക്കുകയും ചെയ്തു.

---- facebook comment plugin here -----

Latest