Eranakulam
പുറത്തുവിട്ടത് ആഹ്ലാദപ്രകടനത്തിന്റെ വീഡിയോ തന്നെ; ജയിലില്‍ പോകാനും തയ്യാര്‍: കുമ്മനം

കൊച്ചി: പയ്യന്നൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് സമൂഹമാധ്യമത്തിലിട്ട വീഡിയോ യഥാര്‍ത്ഥമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. അതിന്റെ പേരില്‍ കേസെടുക്കുന്നതില്‍ ഭയമില്ല. ജയിലില്‍ പോകാന്‍ വരെ തയാറാണെന്നും കുമ്മനം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തിനുശേഷം സിപിഎമ്മുകാര്‍ നടത്തിയ ആഹ്ലാദപ്രകടനമെന്ന് പറഞ്ഞാണ് കുമ്മനം വീഡിയോ പോസ്റ്റു ചെയ്തിരുന്നത്.
അതേസമയം, കുമ്മനത്തിന്റെ പോസ്റ്റിനെതിരെ എസ്എഫ്‌ഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് മുഹമ്മദ് സിറാജ് മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപിക്കും പരാതി നല്‍കി. ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം സിപിഎം പ്രവര്‍ത്തകര്‍ ആഘോഷിക്കുന്നുവെന്ന പേരില്‍ കുമ്മനം വ്യാജ വിഡിയോ പ്രചരിപ്പിച്ചെന്നും ഇതുവഴി കണ്ണൂരില്‍ ആര്‍എസ്എസ് സിപിഎം സംഘര്‍ഷത്തിനു ശ്രമിച്ചെന്നുമാണ് പരാതി.
കുമ്മനം രാജശേഖരന്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത വീഡിയോ നിയമവിരുദ്ധമാണെന്നും ആവശ്യമെങ്കില്‍ കേസെടുക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു.
Brutality, beastiality at its worst- Kannur Communists celebrate murder of RSS Karyakartha Biju, whom they beheaded.#JungleRajInKerala pic.twitter.com/WDwFgOypUp
— KummanamRajasekharan (@Kummanam) May 13, 2017