Connect with us

Ongoing News

മാഡ്രിഡ് ഓപണ്‍: നദാലിന് കിരീടം

Published

|

Last Updated

മാഡ്രിഡ്: മാഡ്രിഡ് ഓപണ്‍ കിരീടം സ്പാനിഷ് താരം റാഫേല്‍ നദാല്‍ സ്വന്തമാക്കി. കലാശപ്പോരില്‍ ഡൊമനിക് തീമിനെ പരാജയപ്പെടുത്തിയാണ് നദാല്‍ കിരീടത്തില്‍ മുത്തമിട്ടത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു നദാലിന്റെ വിജയം. സ്‌കോര്‍: 7 -6 (10-8) 6-4. ജയത്തോടെ ലോക റാങ്കിംഗില്‍ നാലാം സ്ഥാനത്തെത്താനും നദാലിന് കഴിഞ്ഞു.

നദാലിന്റെ തുടര്‍ച്ചയായ മൂന്നാം കിരീടമാണിത്. നേരത്തെ, ബാഴ്‌സലോണ ഓപണിലും മോണ്ടി കാര്‍ലോ മാസ്റ്റേഴ്‌സിലും താരം കിരീടമണിഞ്ഞിരുന്നു. വനിതാ സിംഗിള്‍സില്‍ റുമാനിയന്‍ താരം സിമോണ ഹാലപ്പ് കിരീടം നിലനിര്‍ത്തി. കലാശപ്പോരാട്ടത്തില്‍ ഫ്രാന്‍സിന്റെ ക്രിസ്റ്റിന മ്ലാഡനോവിചിനെ കീഴടക്കിയാണ് ഹാലപ്പ് കിരീടത്തില്‍ മുത്തമിട്ടത്. മൂന്ന് സെറ്റുകള്‍ നീണ്ട മാരത്തണ്‍ പോരാട്ടത്തിനൊടുവിലായിരുന്നു ഹാലപ്പിന്റെ ജയം. സ്‌കോര്‍: 7-5, 6-7, 6-2.

മാഡ്രിഡില്‍ നാല് വര്‍ഷത്തിനിടെ ഹാലപ്പിന്റെ മൂന്നാം ഫൈനല്‍ ആയിരുന്നു ഇത്. കിരീടം നിലനിര്‍ത്തുന്ന രണ്ടാമത്തെ വനിതയെന്ന നേട്ടവും ഹാലപ്പ് സ്വന്തമാക്കി. 2013ല്‍ സെറീന വില്ല്യംസാണ് കിരീടം നിലനിര്‍ത്തിയത്.

Latest