Connect with us

Ongoing News

പാപ്പാത്തിച്ചോലയില്‍ വീണ്ടും കുരിശ് സ്ഥാപിച്ച സംഭവം; രണ്ട് പേര്‍ കസ്റ്റഡിയില്‍

Published

|

Last Updated

മൂന്നാര്‍: സൂര്യനെല്ലി പാപ്പാത്തിച്ചോലയില്‍ വീണ്ടും കുരിശ് സ്ഥാപിച്ചുവെന്ന് കരുതുന്ന രണ്ട് പേര്‍ പോലീസ് പിടിയില്‍. കല്‍പ്പറ്റ സ്വദേശി രാജു, രാജകുമാരി സ്വദേശി സെബാസ്റ്റ്യന്‍ എന്നിവരാണ് പിടിയിലായത്. ഇരുവരെയും പോലീസ് ചോദ്യം ചെയ്തു വരികയാണ്. സ്പിരിറ്റ് ഇന്‍ ജീസസ് സ്ഥാപകന്‍ ടോം സക്കറിയയുടെ പിക്കപ്പ് വാനും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവര്‍ ഈ വാഹനത്തിലാണ് എത്തിയതെന്ന് കരുതുന്നു.
അനധികൃത കൈയേറ്റം ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി പാപ്പാത്തിച്ചോലയില്‍ റവന്യു വകുപ്പ് പൊളിച്ചു നീക്കിയതിന് പിന്നാലെയാണ് വീണ്ടും ഇതേ സ്ഥലത്ത് കുരിശ് സ്ഥാപിച്ചത്. അഞ്ച് അടി ഉയരമുള്ള മരക്കുരിശാണ് സ്ഥാപിച്ചിരുന്നത്. ഇന്ന് രാവിലെ കുരിശ് അപ്രത്യക്ഷമാകുകയും ചെയ്തിരുന്നു.