Connect with us

Kerala

പള്‍സര്‍ സുനി രക്ഷപ്പെട്ടതില്‍ സംവിധായകന് പങ്കില്ലെന്ന് പിടി തോമസ്

Published

|

Last Updated

കൊച്ചി: യുവ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി രക്ഷപ്പെട്ടതില്‍ നിര്‍മാതാവ് ആന്റോ ജോസഫിന് പങ്കില്ലെന്ന് പിടി തോമസ് എംഎല്‍എ. പോലീസിന്റേയും സംവിധായകന്റേയും തന്റേയും മുന്നില്‍വച്ചാണ് ആന്റോ സുനിയെ വിളിച്ചത്. അറസ്റ്റിലായ മാര്‍ട്ടിനാണ് സുനിയുടെ നമ്പര്‍ നല്‍കിയതെന്നും എംഎല്‍എ പറഞ്ഞു.

സുനി ഫോണ്‍ എടുത്തയുടന്‍ ആന്റോ ജോസഫ് എസിപിക്കു ഫോണ്‍ കൈമാറി. എന്നാല്‍ എസിപി ഹലോ എന്നു സംസാരിച്ചയുടനെ സുനി ബന്ധം വിച്ഛേദിച്ചെന്ന് പിടി തോമസ് അറിയിച്ചു. അതേസമയം, നടിയെ തട്ടിക്കൊണ്ടു പോയത് ക്വട്ടേഷന്‍ സംഘമാണെന്ന മൊഴി അദ്ദേഹം സ്ഥിരീകരിച്ചു.

Latest