Gulf
കുവൈത്തില്‍ 2014 നു ശേഷമുള്ള ഡ്രൈവിംഗ് ലൈസന്‍സുകള്‍ പുനഃപരിശോധിക്കും

കുവൈത്ത് സിറ്റി: 2014 നു ശേഷം ഡ്രൈവിംഗ് ലൈസന്‍സ് കരസ്ഥമാക്കിയവര്‍ക്ക് ഇരുട്ടടിയായികൊണ്ട് പുതിയ നിയമം വരുന്നു. 2014 നു ശേഷം ലൈസന്‍സ് എടുത്തവര്‍ അതാത് ഓഫീസുകളില്‍ പുതുക്കാനുള്ള അപേക്ഷ സമര്‍പ്പിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി (ട്രാഫിക്) മേജര്‍ ജനറല്‍ ഫഹദ് അല്‍ശുവയ് അ ഉത്തരവിട്ടതായി അല്‍ അന്‍ബാ പത്രം റിപ്പോര്‍ട്ട് ചെയ്തു.
ലൈസന്‍സിന്റെ ആധികാരികതയും, സാധുതയും പരിശോധിക്കാനാണിതെന്ന് വ്യക്തമാക്കിയ അദ്ദേഹം ജോലി മാറ്റത്തിലൂടെ ലൈസന്‍സിനുള്ള യോഗ്യത നഷ്ടപ്പെട്ടവരുടെ ലൈസന്‍സ് കേന്‍സല്‍ ചെയ്യുമെന്നും വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
---- facebook comment plugin here -----