Connect with us

National

ശശികല പക്ഷത്ത് വീണ്ടും കൂറുമാറ്റം; മേട്ടൂര്‍ എംഎല്‍എ പനീര്‍ശെല്‍വത്തിനൊപ്പം

Published

|

Last Updated

ചെന്നൈ: ശശികല പക്ഷത്ത് എംഎല്‍എമാരുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. മേട്ടൂര്‍ എംഎല്‍എ സെമ്മലൈയാണ് കൂറുമാറി പനീര്‍ശെല്‍വത്തോടൊപ്പം ചേര്‍ന്നത്. മധുര സൗത്ത് എംഎല്‍എ ശരവണനും മധുര എംപി ഗോപാലകൃഷ്ണനും തിങ്കളാഴ്ച തന്നെ പനീര്‍ശെല്‍വത്തോടൊപ്പം ചേര്‍ന്നിരുന്നു. ഇതോടെ പനീര്‍ശെല്‍വത്തെ പിന്തുണക്കുന്ന എംഎല്‍എമാരുടെ എണ്ണം ഒമ്പതായി.

അണ്ണാ ഡിഎംകെയുടെ 50 എംപിമാരില്‍ 13 പേര്‍ ഇപ്പോള്‍ പനീര്‍ശെല്‍വത്തോടൊപ്പമാണ്. ശശികല ഗവര്‍ണറെ കണ്ടപ്പോള്‍ ഒപ്പമുണ്ടായിരുന്ന മന്ത്രി കെ പാണ്ഡ്യരാജനും പാര്‍ട്ടി വക്താവ് സി പൊന്നയ്യനും കഴിഞ്ഞ ദിവസം പനീര്‍ശെല്‍വത്തിന് പിന്തുണയറിയിച്ചിരുന്നു.

Latest