Connect with us

International

ദക്ഷിണാഫ്രിക്കന്‍ പാര്‍ലിമെന്റില്‍ കൈയാങ്കളി

Published

|

Last Updated

ദക്ഷിണാഫ്രിക്കന്‍ പാര്‍ലിമെന്റില്‍ പ്രതിഷേധിക്കുന്നയാളെ പുറത്താക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍

കേപ് ടൗണ്‍: ദക്ഷിണാഫ്രിക്കന്‍ പാര്‍ലിമെന്റ് സംഘര്‍ഷഭരിതമായ രംഗങ്ങള്‍ക്ക് സാക്ഷിയായി. അഴിമതി ആരോപണങ്ങളില്‍പ്പെട്ട പ്രസിഡന്റ് ജേക്കബ് സുമ രാഷ്ട്രീയമായി ചീഞ്ഞളിഞ്ഞുവെന്നും ഇദ്ദേഹം വഞ്ചകനാണെന്നും ആരോപിച്ച് രംഗത്തെത്തിയ പ്രതിപക്ഷ എം പിമാരെ പുറത്താക്കാന്‍ ശ്രമച്ചതാണ് പ്രതിപക്ഷ എം പിമാരും ഗാര്‍ഡുകളും തമ്മില്‍ സംഘര്‍ഷത്തിന് കാരണമായത്. വ്യാഴാഴ്ച പാര്‍ലിമെന്റില്‍ നടന്ന അനിഷ്ട സംഭവങ്ങള്‍ ദേശീയ ടെലിവിഷന്‍ സംപ്രേഷണം ചെയ്തു. ചേംബറിനെ അഭിസംബോധന ചെയ്യാനെത്തിയ സുമയെ പ്രതിപക്ഷ എം പിമാര്‍ തടയാന്‍ ശ്രമിക്കുകയും ആവര്‍ത്തിച്ച് അപമാനിക്കുകയും ചെയ്തതിനു പുറമേ സുമയുടെ രാജി ആവശ്യപ്പെടുകയും ചെയ്തു.

കേപ് ടൗണിലെ പാര്‍ലിമെന്റിന് പുറത്ത് സുമയുടെ രാജിയുമാവശ്യപ്പെട്ട് രംഗത്തെത്തിയവരെ തടയാന്‍ നൂറ് കണക്കിന് പോലീസിനേയും സൈന്യത്തേയും വിന്യസിച്ചിരുന്നു. പ്രതിപക്ഷമായ ഇക്കണോമിക്ക് ഫൈറ്റേഴ്‌സിലെ അംഗങ്ങള്‍ ഗാര്‍ഡുമാര്‍ തടയാന്‍ ശ്രമിച്ചതോടെ ഇരു വിഭാഗവും തമ്മില്‍ സംഘര്‍ഷമുണ്ടാവുകയായിരുന്നു. തുടര്‍ന്ന് പ്രതിപക്ഷ സഖ്യ അംഗങ്ങള്‍ പ്രതിഷേധിച്ച് പാര്‍ലിമെന്റ് വിട്ടു. തുടര്‍ന്ന് സുമ വാര്‍ഷിക സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. സാമ്പത്തിക കാര്യങ്ങളും മറ്റ് ദേശീയ വിഷയങ്ങളുമാണ് ഇദ്ദേഹത്തിന്റെ പ്രസംഗത്തിലുണ്ടായിരുന്നത്.

 

---- facebook comment plugin here -----

Latest