Ongoing News
കലാകിരീടം കോഴിക്കോടിന്
കണ്ണൂര്‍: ഏഴ് ദിനരാത്രങ്ങളായി കണ്ണൂരിനെ പുളകച്ചാര്‍ത്തണിയിച്ച സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ കോഴിക്കോട് കിരീടം ചൂടി. അവസാന നിമിഷം വരെ ഒപ്പത്തിനൊപ്പം നിന്ന പാലക്കാടിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് കോഴിക്കോട് തുടര്‍ച്ചയായ പതിനൊന്നാം തവണയും കിരീടം നിലനിര്‍ത്തിയത്.
937 പോയിന്റുമായാണ് കോഴിക്കോട് കിരീടം സ്വന്തമാക്കിയത്. രണ്ടാം സ്ഥാനത്തുള്ള പാലക്കാടിന് 934 പോയിന്റ് ലഭിച്ചു. ആതിഥേയരായ കണ്ണൂര്‍ 933 പോയിന്റുമായി മൂന്നാം സ്ഥാനത്തെത്തി. രാവിലെ മുതല്‍ മുന്നിട്ടുനിന്ന പാലക്കാടിനെ അവസാന നിമിഷമാണ് കോഴിക്കോട് മറികടന്നത്. അപ്പീലുകളായിരിക്കും ഇത്തവണയും വിജയികളെ തീരുമാനിക്കുകയെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. 21-ാം തവണയാണ് കോഴിക്കോട് കിരീടം നേടുന്നത്.
---- facebook comment plugin here -----