Connect with us

Palakkad

വാസുദേവന്‍ എമ്പ്രാന്തിരിക്ക് രോഗം ശമിക്കണം : വീണ്ടും ശാന്തിക്കാരനാകണം.

Published

|

Last Updated

വാസുദേവൻ എമ്പ്രാന്തിരി

വടക്കഞ്ചേരി : നിത്യവും അനുഷ്ഠിച്ച നിവേദ്യാര്‍ച്ചനയും ഭഗവത് സേവയും തുടരാനാകാത്തതിന്റെ മനോവേദനയിലാണ് ആലത്തൂര്‍ തരൂര്‍ നീലമന ഇല്ലത്തില്‍ വാസുദേവന്‍ എമ്പ്രാന്തിരി.വിധിവൈപരീത്യം വൃക്കള്‍ തകരാറിലാക്കി.രണ്ട് വര്‍ഷമായി രോഗം കണ്ടെത്തിയിട്ട്.സ്വന്തമായി വീടോ സ്വത്തുക്കളോ ഇല്ല.ഭാര്യ ഇന്ദിരയും വാസുദേവനും പാടൂര്‍ ആനവളവിലെ വാടക വീട്ടിലാണ് താമസം.മക്കളില്ല.
ദിവസവും മൂന്ന് പ്രാവശ്യം വീട്ടില്‍ വെച്ച് ചെയ്യാവുന്ന പെരിട്ടോണിയല്‍ ഡയാലിസിസ് നടത്തിയാണ് ജീവിതം.ഇതിനായി വയറ് തുളച്ച് വൃക്കയിലേക്ക് കുഴല്‍ ഇട്ടിട്ടുണ്ട്.ഇതിനുള്ള മൂന്ന് കുപ്പി ലായനിക്ക് ഒരു ദിവസം 660 രൂപയാകും.മരുന്നിനും പ്രോട്ടീന് പൊടിക്കും ചെലവ് ഇതിന് പുറമേയാണ്.ബന്ധുക്കളും സുഹൃത്തുക്കളും കഴിയുംപോലെ സഹായിക്കും.

വൃക്കമാറ്റിവെക്കുക മാത്രമാണ് ശാശ്വതമായ പോംവഴി.ഇതിനുള്ള പണച്ചെലവ് ഇവര്‍ക്ക് താങ്ങാവുന്നതല്ല.ആറ് മാസം മുമ്പ് വരെ പൂജയ്ക് പോയിരുന്നു.ഇപ്പോള്‍ ഒന്നിനും പറ്റാതായി.
രക്തത്തില്‍ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കൂടിയതാണ് രോഗത്തിന്റെ തുടക്കം.തൃശൂരില്‍ ചികിത്സ ആരംഭിച്ചെങ്കിലും വൃക്കകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചു.പാലക്കാട് ജില്ല ആസ്പത്‌രിയിലെ നെഫ്രോളജി വിഭാഗത്തിലാണ് ഇപ്പോള്‍ ചികിത്സ.

തരൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റെ് പി.മനോജ് കുമാര്‍ രക്ഷാധികാരിയും വാര്‍ഡ് അംഗം കെ.കെ.കൃഷ്ണന്‍ കണ്‍വീമറുമായി ചികിത്സ സഹായ സമിതി രൂപവത്കരിച്ചു.യൂണിയന്‍ ബാങ്ക് തരൂര്‍ ശാഖയില്‍ SB/A/C No.654502010007535, IFSC Code:UBI No. 565458എന്ന അക്കൗണ്ട് തുറന്നു.ഫോണ്‍: 9947498417.

Latest